Tips for land buyers in Kerala വസ്തു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി.

Tips for land buyers in Kerala വസ്തു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി.

ഭൂമി ഇടപാടുകൾ വസ്തുകൈമാറ്റ നിയമം അനുസരിച്ചാകും. (Transfer of Property Act, 1882) അതിനു വിരുദ്ധമായ വസ്തു വില്‍പ്പനയ്ക്ക് നിയമസാധുത ഉണ്ടാവില്ല.
വസ്തു വാങ്ങുമ്പോള്‍ അത് വില്‍ക്കുന്നയാളിന് ആ ഭൂമിയില്‍ യഥാര്‍ഥ ഉടമസ്ഥാവകാശം ഉണ്ടെന്ന് ആദ്യം തന്നെ ഉറപ്പാക്കണം.

1.സ്ഥലത്തിന്റെ ആധാരം (Original Deed)

  1. ലഭ്യമായ മുന്നാധാരങ്ങള്‍ (Prior Deed)
  2. പട്ടയം (Pattayam)
  3. പോക്കുവരവ് രശീത് (Mutation Receipt)
  4. കുടിക്കട സര്‍ട്ടിഫിക്കറ്റ് (Encumbrance
    certificate)
  5. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് (Possession certificate)
  6. കരം അടച്ച രസീത് കൾ

എന്നിവയുടെ കോപ്പികള്‍ ഉടമസ്ഥനില്‍നിന്നോ ബ്രോക്കര്‍ വഴിയോ വാങ്ങണം. ഇവ ഒരു വിദഗ്ദനെക്കൊണ്ടു പരിശോധിപ്പിച്ച് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തണം.

വില്ലേജ് ഓഫീസില്‍നിന്നും F M B പകർപ്പ് |ലൊക്കേഷന്‍ സ്കെച്ച് , No RR possession certificate എന്നിവ വാങ്ങി ഇത് വില്‍ക്കുന്ന ആള്‍ക്ക് കൈവശമുള്ള സ്ഥലമാണോ എന്നും പുറമ്പോക്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കാക്കണം. കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിരുന്ന വസ്തുവാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ കോടതിവിധിയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കണം. ഇക്കാര്യത്തില്‍ അഭിഭാഷകന്റെ ഉപദേശം തേടുന്നത് നന്നാകും

കൂട്ടുകുടുംബ സ്വത്തില്‍നിന്ന് സ്ഥലം വാങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

പിന്തുടര്‍ച്ചാവകാശമായി ലഭിച്ച ഭൂമി വാങ്ങുമ്പോള്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ്കൂടി വാങ്ങണം. വസ്തു പണയപ്പെടുത്തി വായ്പയെടുക്കാന്‍ ഈ രേഖ കൂടിയേതീരൂ.

വീടുള്ളതാണെങ്കില്‍ അതിന്റെ വസ്തുനികുതി, കറന്റ്് ചാര്‍ജ്, വാട്ടര്‍ ചാര്‍ജ് എന്നിവ കുടിശ്ശികയില്ലാതെ അടച്ചിട്ടുണ്ടോ എന്ന് നോക്കണം.
വാങ്ങുന്ന സ്ഥലം കൃഷിഭൂമി അല്ലെന്നും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതല്ല എന്നും വില്ലേജ് ഓഫീസില്‍നിന്ന് ഉറപ്പാക്കുക.

വാങ്ങിക്കുന്ന സ്ഥലം, കെട്ടിടം നിര്‍മിക്കാന്‍ സാധിക്കുന്നതാണോയെന്ന് കെട്ടിടനിര്‍മാണ ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികള്‍ മുഖേന ഉറപ്പുവരുത്തണം സ്ഥലം ടൌെണ്‍ പ്ളാനിങ് സ്കീമില്‍ ഉള്‍പ്പെട്ടതാണോയെന്ന് ലൊക്കേഷന്‍ പ്ളാന്‍ കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്ന് അറിയാം. ഗ്രീന്‍ ബെല്‍റ്റായി പ്രഖ്യാപിച്ച സ്ഥലമാണെങ്കില്‍ കെട്ടിടനിര്‍മാണം സാധിക്കില്ല.
പട്ടയഭൂമി യാണ് വാങ്ങിക്കുന്നത് എങ്കിൽ പട്ടയ നിബന്ധനകൾ ലംഘിച്ചിട്ടുണ്ടോ

എന്ന് പരിശോധിക്കണം
അംഗീകൃത പദ്ധതികള്‍പ്രകാരം, റോഡ് വീതികൂട്ടുന്നതിന് പ്ളോട്ടില്‍നിന്ന് സ്ഥലം വിടേണ്ടതുണ്ടെങ്കില്‍ അതിനുശേഷം ബാക്കിവരുന്ന പ്ളോട്ടില്‍ മാത്രമേ നിര്‍മാണം നടത്താന്‍ സാധിക്കുകയുള്ളൂ. ഇതുസംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നോ ജില്ലാ ടൌണ്‍ പ്ളാനറില്‍നിന്നോ അറിയാം.

സംരക്ഷിത സ്മാരകങ്ങള്‍, തീരദേശപ്രദേശങ്ങള്‍ തുടങ്ങിയവയ്ക്ക് ബാധകമാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്തെങ്കിലും സ്ഥലത്ത് ബാധകമാണോ എന്ന് പരിശോധിക്കണം. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നോ ശാസ്ത്ര സാങ്കേതിക പരിസ്ഥിതിവകുപ്പില്‍നിന്നോ അറിയാം.

ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്കു സമീപമുള്ള പ്ളോട്ടുകള്‍ കഴിവതും ഒഴിവാക്കണം.

പ്ളോട്ട്തിരിച്ചു വില്‍പ്പനനടത്തുന്നവരുടെ പക്കല്‍നിന്ന് ഭൂമി വാങ്ങുമ്പോള്‍ അവയ്ക്ക് ജില്ലാ ടൌണ്‍ പ്ളാനറുടെയോ ചീഫ് ടൌണ്‍ പ്ളാനറുടെയോ ലേഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പുവരുത്തണം

അമ്പതു സെന്റിനു മുകളില്‍ ഒരേ സര്‍വേ നമ്പരിലുള്ള ഭൂമി മുറിച്ചുവില്‍ക്കുമ്പോള്‍ ടൌണ്‍ പ്ളാനിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ലേഔട്ട് അംഗീകാരം ലഭ്യമായ പ്ളോട്ടുകള്‍ മാത്രം വാങ്ങുക.

സ്ഥലത്തേക്ക് സ്വകാര്യവഴി ഉണ്ടെങ്കില്‍ അത് ആധാരത്തില്‍ കാണിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. വഴി വേറെ സ്ഥലത്തുകൂടി ആണെങ്കില്‍ ആ സ്ഥലത്തിന്റെ ഉടമസ്ഥനുമായി ചര്‍ച്ചചെയ്ത് വഴി തുടര്‍ന്നും ലഭിക്കുമെന്ന് ഉറപ്പുവരുത്തണം. അതുപോലെ വാങ്ങുന്ന സ്ഥലത്തിലൂടെ മറ്റുള്ളവര്‍ക്ക് വഴി അനുവദിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം.

സ്ഥലം വാങ്ങുന്നതിനുമുമ്പ് ഭൂമി അളന്ന് അതിരുകള്‍ കൃത്യമായി മനസ്സിലാക്കണം. ലൈസന്‍സ് ഉള്ള സര്‍വേയറെ മാത്രമേ ഇതിനായി വിളിക്കാവൂ. വസ്തു അളക്കുന്നത് നിലവിലെ ഉടമയുടെ സാന്നിധ്യത്തില്‍ വേണം. അടുത്തുള്ള ഭൂമിയുടെ ഉടമസ്ഥരെ വസ്തു അളക്കുന്നതിനുമുമ്പ് അറിയിക്കണം.
അതിര്‍ത്തികള്‍ വേര്‍തിരിച്ചു കല്ലുകള്‍ ഇടണം. വസ്തു അളന്നു അതിൻറെ സ്കെച്ച് മൂന്നു പകർപ്പ് തയ്യാറാക്കി വാങ്ങണം. സ്കെച്ച് കൂടി ആധാരത്തിലെ ഭാഗമായി രജിസ്റ്റർ ചെയ്തിരിക്കണം

സ്ഥലത്തിന്റെ ഉടമ വിദേശത്താണെങ്കില്‍ അദ്ദേഹം പവര്‍ ഓഫ് അറ്റോര്‍ണി (മുക്ത്യാര്‍) നല്‍കിയ ആളില്‍നിന്നു മാത്രമേ ഭൂമി വാങ്ങാവൂ. കൂടാതെ ഈ പവര്‍ ഓഫ് അറ്റോര്‍ണി ആര്‍ഡിഒ മുമ്പാകെ ഹാജരാക്കി നിയമനടപടി പൂര്‍ത്തിയാക്കിയതാണോ എന്ന് നിര്‍ബന്ധമായി പരിശോധിക്കണം.

ആധാരം കഴിയുമ്പോള്‍ അസ്സല്‍ പവര്‍ ഓഫ് അറ്റോര്‍ണി പുതിയ ആധാരത്തോടൊപ്പം ചേര്‍ത്ത് സൂക്ഷിക്കണം.

വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഉടമ ഒരു പട്ടികവര്‍ഗക്കാരനാണെങ്കില്‍ ഭൂമി വാങ്ങുന്നതിനുമുമ്പ് നിര്‍ബന്ധമായും കലക്ടറുടെ അനുമതി വാങ്ങണം.
ആധാരം രജിസ്റ്റര്‍ചെയ്യുന്നതിനുമുമ്പ് പ്രസ്തുത സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുന്നതാണ് എപ്പോഴും നല്ലത്.

വസ്തു വാങ്ങുന്ന ആളാണ് രജിസ്ട്രേഷന് മുദ്രപത്രം വാങ്ങേണ്ടത്. ആധാരത്തിന് വില കുറച്ചു കാണിച്ച് മുദ്രപത്രത്തിന്റെ ചെലവു കുറയ്ക്കുന്നത് നല്ല പ്രവണതയല്ല.
എഗ്രിമെന്റ് കാലാവധിക്കു മുമ്പുതന്നെ ലൈന്‍സന്‍സുള്ള വിശ്വസ്തനായ ഒരു ആധാരമെഴുത്തുകാരനെക്കൊണ്ട് ആധാരം തയ്യാറാക്കണം.
മുന്നാധാരത്തില്‍ പറയാത്ത കാര്യങ്ങള്‍ പുതിയ ആധാരത്തില്‍ ചേര്‍ക്കാന്‍പാടില്ല.

അസ്സല്‍ എഴുതുന്നതിനുമുമ്പ് ഡ്രാഫ്റ്റ് നന്നായി വായിച്ചു നോക്കണം. അടുത്തുള്ള no വസ്തു ഉടമകളുടെ പേര്, അളവുകള്‍, വസ്തുവിന്റെ ദിശ ഉള്‍പ്പെടെ എലുക എല്ലാം കൃത്യമാകണം.സർവ്വേ നമ്പർ പോലെയുള്ള സാങ്കേതിക വിവരങ്ങൾ ഒന്നും തന്നെ തെറ്റിയിട്ടില്ല എന്ന് ഉറപ്പുവരുത്തണം. രജിസ്ടേഷന് ഒരാഴ്ചക്കു ശേഷം വില്ലേജാഫീസിൽ നിന്നും കരമടച്ച രസീത് പുതിയ കൈവശ സർട്ടിഫിക്കറ്റ് എന്നിവ വാങ്ങണം.

Leave a Reply